Skip to main content

വികസന സെമിനാര്‍ സംഘടിപ്പിച്ചു

പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് 'നവ കേരളത്തിന് ജനകീയാസൂത്രണം' വികസന സെമിനാര്‍ 2023-24 പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  സെറീന ഹസീബ്  ഉദ്ഘാടനം ചെയ്തു. പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷിക കരട് റിപ്പോര്‍ട്ട് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചാലന്‍ ഹംസ ഹാജി അവതരിപ്പിച്ചു.  വെസ് പ്രസിഡന്റ് തങ്ക വേണുഗോപാലന്‍,  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  യുപി മുഹമ്മദ്, ചെയര്‍ പേഴ്‌സണ്‍ പിപി തസ്ലീന, അരീക്കാട്ട് ബഷീര്‍, കോയമോന്‍, സൈത് പികെ, സൈതലവി ടിപി, ഷാഹിദ സാലിഹ് , സുനില്‍പി, മുഹ്‌സിന, ഹബീബ ലത്തീഫ് സി, ത്വാഹിറ പി, അസൂറ കെ, ആയിശ ഫൈസല്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, നിര്‍വ്വണ  ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.സെക്രട്ടറി ശൈലജ എം സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജോളി ജോണ്‍ ജോണ്‍ നന്ദിയും പറഞ്ഞു.
 

date