Skip to main content

പാലിയേറ്റീവ് ദിനാചരണം

താനൂര്‍ സി.എച്ച്.സി പാലിയേറ്റീവ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണം നടത്തി. താനൂര്‍ ബ്ലോക്കില്‍ നിന്ന് ആരംഭിച്ച സന്ദേശറാലിയില്‍ നഗരസഭ ചെയര്‍മാന്‍ ഷംസുദ്ദീന്‍, വൈസ് ചെയര്‍പേഴ്സണ്‍ സുബൈദ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  അലി അക്ബര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.ഹാഷിം, കൗണ്‍സിലര്‍മാര്‍, ഫിഷറീസ് സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഹോസ്പിറ്റല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സന്ദേശ റാലി ഹോസ്പിറ്റല്‍ അംഗണത്തില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ഔദ്യോഗിക യോഗം നഗരസഭ ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.  ഡോ. ഹാഷിം പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുന്‍വര്‍ഷങ്ങളില്‍ നടന്ന പാലിയേറ്റിവ് വളണ്ടിയര്‍ പരിശീലനത്തില്‍ പങ്കെടുത്ത എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

date