Skip to main content

പൊന്നാനി നഗരസഭയുടെ പാലിയേറ്റീവ് ദിനാചരണത്തിന് സമാപനം

പാലിയേറ്റീവ് ഗുണഭോക്താക്കളുടെ ഉല്ലാസ ബോട്ടുയാത്രയോടെ പൊന്നാനി നഗരസഭയുടെ പാലിയേറ്റീവ് ദിനാചരണം സമാപിച്ചു. നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത പാലിയേറ്റീവ് ഗുണഭോക്താക്കളുടെയും കുടുംബാംഗങ്ങളുടേയും ഉല്ലാസ ബോട്ട് യാത്രയാണ്  നഗരസഭ സംഘടിപ്പിച്ചത്. പൊന്നാനി നിളയോര ടൂറിസം പാതയിലുയുളള സവാരി ബോട്ട് സര്‍വ്വീസുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായാണ് നഗരസഭ ഇത്തവണ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചത്.  ആദ്യ ദിവസം നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത കിടപ്പിലായ രോഗികളുടെ ഗൃഹ സന്ദര്‍ശനം നടത്തി. റേഡിയോ, പുതുവസ്ത്രം എന്നിവയുമായാണ് നഗരസഭ  സന്ദര്‍ശനം നടത്തിയത്. 
നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീനാസുദേശന്‍, കൗണ്‍സിലര്‍മാരായ  ഷാഫി, കവിത, ആയിഷ അബ്ദു, ശ്രീകല ചന്ദ്രന്‍, പരിരക്ഷാ നേഴ്‌സ് ഗ്രിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date