Skip to main content

പൊന്നാനി നഗരസഭയുടെ സേവനങ്ങള്‍ക്കിനി ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കണം

നഗരസഭയുടെ സേവനങ്ങള്‍ ലഭിക്കാന്‍ ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കണം. പൊന്നാനി നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ രംഗത്ത് കര്‍മ്മ നിരതരായ ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.. നഗരസഭയില്‍ നിന്ന് ലഭിക്കുന്ന സാക്ഷ്യപത്രങ്ങള്‍ അടക്കമുള്ള രേഖകള്‍ക്ക് ഇനി ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കിയ രേഖ ഹാജരാക്കണം. പ്ലാസ്റ്റിക് നല്‍കാന്‍ ഇല്ലാത്തവര്‍ അത് സംബന്ധിച്ചുള്ള ബന്ധപ്പെട്ട ഹരിത കര്‍മ്മ സേനയുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മതി.
 നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എം. ആബിദ, രജീഷ് ഊപ്പാല, ഷീനാസുദേശന്‍, ഒ.ഒ ഷംസു, ടി. മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാരായ മുഹമ്മദ് ഫര്‍ഹാന്‍ ബിയ്യം, കെ. ഗിരീഷ് കുമാര്‍, നഗരസഭാ സെക്രട്ടറി എസ്. സജിറൂന്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ രഘു തുടങ്ങിയവര്‍ പങ്കെടുത്തു.
 

date