Skip to main content

നവജ ഗ്രാമം പ്രഥമ ആസൂത്രണ ശിൽപശാല ഇന്ന്

ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഓരോ വാർഡുകൾ വീതം ദത്തെടുത്തു മാതൃകാ ഗ്രാമം ആക്കി മാറ്റുന്ന നവജ ഗ്രാമം പദ്ധതിയുടെ പ്രഥമ ആസൂത്രണ ശില്പശാല ഇന്ന് ജജനുവരി 17ന്  ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 30 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ സ്‌മാരക ഹാളിൽ  നടത്തപ്പെടുന്നതാണ്.

തെരഞ്ഞെടുത്ത 101 വാർഡ് മെമ്പർമാരും എല്ലാ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മാരും ബന്ധപ്പെട്ട ബ്ലോക്ക്‌, ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഇന്ന് നടക്കുന്ന ശിൽപ്പശാലയിൽ പങ്കെടുക്കുന്നതാണ് .കേന്ദ്രസർക്കാർ പാർലമെൻറ് അംഗങ്ങളുടെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി പ്രകാരം ഗ്രാമം ദത്തെടുക്കുന്ന സാഗി പദ്ധതിക്ക് സമാനമായാണ് രാജ്യത്തുതന്നെ ഇതാദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഇത്തരത്തിൽ ഗ്രാമങ്ങൾ ദത്തെടുക്കുന്നത് . 

മലപ്പുറത്ത് നവജ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഈ വർഷം 101 വാർഡുകളാണ് ദത്തെടുത്ത് മാതൃക ഗ്രാമങ്ങൾ ആക്കി മാറ്റുവാനുള്ള പദ്ധതികൾക്ക് ആസൂത്രണം ചെയ്യുന്നത് വിവിധ സർക്കാർ പദ്ധതികളും ത്രിതല പഞ്ചായത്ത് പദ്ധതികളും ഏകോപിപ്പിക്കുകയും  സ്വകാര്യ പൊതുമേഖലാ പദ്ധതികളും ഏകോപിപ്പിച്ച് ബഹുജന പങ്കാളിത്തത്തോടെ ഒരു വലിയ വികസന മുന്നേറ്റം നടത്തുവാൻ ആണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഇതുവഴി ഉദ്ദേശിക്കുന്നത് . 

വാർഡുകളിൽ ബഹുജന വികസന സമിതികൾ രൂപീകരിച്ച് ഏറ്റവും മികച്ച രീതിയിൽ ഉള്ള ആധുനികമായ വികസന പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തി ഒരു പുതിയ മലപ്പുറം വികസന മാതൃക സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് സമഗ്രമ പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത് . 

വാർഡുകളുടെ ലിസ്റ്റുകൾ കഴിഞ്ഞ 12ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി പ്രഖ്യാപിച്ചിരുന്നു . ഈ പദ്ധതിയുടെ ഔപചാരികമായ പ്രഖ്യാപനവും ആദ്യ നവജ ഗ്രാമസഭയുടെ ഉദ്ഘാടനവും ജനുവരി 26 നു ആനക്കയം പഞ്ചായത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്‌  നടത്തുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം.കെ. റഫീഖ, വൈസ്‌ പ്രസിഡണ്ട്‌ ഇസ്‌മായിൽ മൂത്തേടം എന്നിവർ അറിയിച്ചു.

date