Skip to main content

റോഡ് സുരക്ഷാ വാരം; റിഫ്ലക്ടീവ് ടേപ്പില്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി

 

റിഫ്ലക്ടീവ് ടേപ്പില്ലാത്ത വാഹനങ്ങൾക്കെതിരെ റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ട്രാൻസ്പോർട്ട് വാഹനത്തിന്റെ പുറകു വശത്ത് ചുവന്ന കളറുള്ള റിഫ്ലക്റ്റീവ് ടാപ്പും , മുൻഭാഗത്ത് വെള്ള കളറുള്ള റിഫ്ലക്റ്റീവ് ടേപ്പും വശങ്ങളിൽ മഞ്ഞ കളറിലുള്ള റിഫ്ലക്ടീവ് ടേപ്പും പതിക്കണമെന്ന് മോട്ടോർ വാഹന ചട്ടം അനുശാസിക്കുന്നുണ്ട്. ഇത് രാത്രികാലങ്ങളിൽ വാഹനത്തിന്റെ സാന്നിധ്യം മറ്റു ഡ്രൈവർമാർക്ക് മനസ്സിലാക്കുന്നതിന് വേണ്ടി ഏറെ സഹായകരമാണ്. ഇത്തരം ടാപ്പുകൾ വാഹനത്തിൽ പതിച്ചിട്ടുണ്ടോ എന്നും മറ്റു വാഹനങ്ങളിൽ റിഫ്ലക്ടറുകൾ കളർ ഫിലിം വെച്ച് മറിച്ചിട്ടുണ്ടോ എന്നും റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി പരിശോധിച്ച് നടപടി സ്വീകരിക്കുകയാണ് ഉദ്യോഗസ്ഥർ.

 പരിശോധനയിൽ നിരവധി വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും ഇത് സംബന്ധിച്ച ബോധവൽക്കരണവും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. എം.വി.ഐ പി.കെ മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ മാരായ പി.ബോണി, കെ.ആർ ഹരിലാൽ, എബിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

date