Skip to main content
ഫോട്ടോ: ''ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും'' എന്ന പേരില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനം കരിമ്പയില്‍ എത്തിയപ്പോള്‍.

'ഇമ്മിണി വല്‍തും ഗുണോള്ള കാര്യങ്ങളും'': ഡിജിറ്റല്‍ വാഹന പര്യടനം എട്ടാം ദിനം

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ വാഹന പ്രദര്‍ശനം എട്ടാം ദിവസം ജില്ലയില്‍ വിജയകരമായി പര്യടനം തുടരുന്നു. സര്‍ക്കാരിന്റെ വികസന-ക്ഷേമ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച നൂറോളം മൂവിങ് പോസ്റ്റര്‍-വീഡിയോകളാണ് പര്യടനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 27 ന് മണ്ണാര്‍ക്കാട് നിന്നും ആരംഭിച്ച വാഹന പ്രദര്‍ശനം കാഞ്ഞിരപ്പുഴ, കരിമ്പ, കല്ലടിക്കോട്, മുണ്ടൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. രാജേഷ് കലാഭവന്റെയും നവീന്‍ പാലക്കാടിന്റെയും നേതൃത്വത്തിലുള്ള ആര്‍.എന്‍ ആര്‍ട്സ് ഹബ്ബ് കലാസംഘം ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും കെ.എസ്.ആര്‍.ടി.സി ഇന്‍ഷുറന്‍സ്, സൗര പദ്ധതി, വിള ഇന്‍ഷുറന്‍സ് പോലുള്ള വിവിധ പദ്ധതികളുടെ അവതരണവും നടത്തി.

ഡിജിറ്റല്‍ വാഹന പ്രദര്‍ശനം ഇന്ന്

ആലത്തൂര്‍ - രാവിലെ 9.30 ന്
കാവശ്ശേരി - രാവിലെ 11.30 ന്
തരൂര്‍ - ഉച്ചയ്ക്ക് 2:30 ന്
കണ്ണമ്പ്ര - വൈകിട്ട് നാലിന്

 

date