Skip to main content

ഭവന നിർമാണ പദ്ധതിയ്ക്ക് ഊന്നൽ നൽകി കിളിമാനൂർ ഗ്രാമപഞ്ചായത്ത്

സ്വന്തമായി വീടില്ലാത്തവർക്ക് വീടെന്ന സ്വപ്‌നം സഫലമാക്കാനുള്ള പദ്ധതികളുമായി കിളിമാനൂർ ഗ്രാമപഞ്ചായത്തിന്റെ വികസനസെമിനാർ. 2023-24 സാമ്പത്തിക വർഷം ഭവന പുനരുദ്ധാരണത്തിനും ഭവന നിർമാണത്തിനും പ്രാധാന്യം നൽകുന്ന പദ്ധതി രേഖയ്ക്കാണ് ഗ്രാമപഞ്ചായത്ത് രൂപം നൽകുന്നത്. ഇതിന് പുറമേ കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ഊന്നൽ നൽകുന്ന പദ്ധതികളുമുണ്ട്. കിളിമാനൂർ രാജാ രവിവർമ സ്മാരക നിലയത്തിൽ നടന്ന വികസന സെമിനാർ  ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണൻ പ്രകാശനം ചെയ്തു.

തോട്ടപ്പള്ളി സ്പിൽവേയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ കിളിമാനൂർ സ്വദേശി വിഷ്ണുവിനെ ചടങ്ങിൽ ആദരിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

date