Skip to main content

പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ക്യാമ്പ്

പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍ കൃഷ്ണ നിര്‍വഹിച്ചു. ബ്ലോക്കിനു കീഴിലെ കുട്ടികള്‍ക്കായി ആവിഷ്‌കരിച്ച മാതൃകാ പദ്ധതിയാണ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ വൈകല്യ നിര്‍ണയ ക്യാമ്പ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (NISH)  മായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിന്ദു അധ്യക്ഷത വഹിച്ചു.

 ക്യാമ്പില്‍ മുന്നൂറില്‍പരം കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം പങ്കെടുത്തു. കുട്ടികളില്‍ ജന്മനാ ഉണ്ടാകുന്ന മാനസിക ശാരീരിക വൈകല്യങ്ങളെ നേരത്തെ കൂട്ടി  തിരിച്ചറിഞ്ഞ് അതിനുവേണ്ട പരിഹാരം കാണുന്നതിനു വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

date