Skip to main content

കൃഷി വകുപ്പ് നടത്തുന്ന വൈഗ 2023ന് രജിസ്റ്റർ ചെയ്യാം

ഫെബ്രുവരി 28 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വൈഗ ബി ടു ബി മീറ്റിൽ പങ്കെടുക്കുന്നതിന് കർഷക ഗ്രൂപ്പുകൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷി അനുബന്ധ മൈക്രോ സ്മാൾ ആൻഡ് മീഡിയം എൻ്റർപ്രൈസസ് എന്നീ വിഭാഗങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ജനുവരി 31ന് മുൻപായി രജിസ്റ്റർ ചെയ്യാം. https://zfrmz.com/Ur5SBhfqSvMU7TcQNESh
കാർഷിക മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് വേണ്ട അസംസ്കൃത ഉൽപന്നങ്ങളും, മൂല്യ വർദ്ധിത ഉൽപന്നങ്ങളും വിൽക്കാനും വാങ്ങാനും ഉത്പാദകരും ഉപഭോക്താക്കളും/സംരഭകരും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നു.  ഇതിനായി അന്നേ ദിവസം വ്യക്തിഗത മീറ്റിംഗ് ക്രമപ്പെടുത്തി നടത്തുന്നതാണ്. കർഷകരും സംരംഭകരും ഈ അവസരം പരമാവധി ഉപയോഗിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9387877557, 9846831761.

date