Skip to main content

കുഷ്ഠരോഗ നിർമാർജന പക്ഷാചരണം 30ന് തുടങ്ങും

ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ ലെപ്രസി യൂണിറ്റിന്റെയും ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 30ന് ഇരിവേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കും. 'സ്പർശ് 2023'രാവിലെ 10.30ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ ഉദ്ഘാടനം ചെയ്യും. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പ്രസീത അധ്യക്ഷത വഹിക്കും. ജില്ലാ ലെപ്രസി ഓഫീസർ ഡോ. എം പി ജീജ ദിനാചരണ സന്ദേശം നൽകും. എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ കെ പി അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് വിദ്യാർഥികൾക്ക് പ്രശ്നോത്തരി മത്സരവും ആരോഗ്യബോധവൽക്കരണ ക്ലാസും നടക്കും. പക്ഷാചരണം ഫെബ്രുവരി 12ന് സമാപിക്കും.
 

date