Skip to main content

ബോധവത്കരണ സെമിനാർ

പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ സെമിനാർ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പരിവർത്തിത ക്രൈസ്തവ-ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ സബ് സെന്റർ കല്യാശ്ശേരി മണ്ഡലത്തിൽ ആരംഭിക്കുന്നതിന് വേണ്ട ഇടപെടൽ ശക്തിപ്പെടുത്തുമെന്ന് എം എൽ എ പറഞ്ഞു. കോർപ്പറേഷന്റെ മുടങ്ങിയ വിദ്യാഭ്യാസ ധനസഹായ വിതരണം നടത്താൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോർപറേഷൻ കോഴിക്കോട് റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കോർപറേഷൻ ചെയർമാൻ ഡോ. ജാസി ഗിഫ്റ്റ് അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിപി ഷാജിർ മുഖ്യാതിഥിയായി. വിവിധ പദ്ധതികളെ കുറിച്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി ആർ ശ്രീലേഖ ക്ലാസെടുത്തു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, കോർപ്പറേഷൻ എംഡി ബി ബാബുരാജ്, കേരള മൺപാത്രനിർമാണ സമുദായ സഭ ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് അംഗം പി എൽ ബേബി, സിഡിഎസ് ഉത്തര മേഖലാ കൺവീനർ സൈമൺ, കെ എം എസ് എസ് ജില്ലാ പ്രസിഡണ്ട് പി ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ ബാബുരാജ്, റിജിയണൻ മാനേജർ എസ് ആർ നിഷാദ് എന്നിവർ സംസാരിച്ചു.

date