Skip to main content

പന്തൽ കാൽ നാട്ടി

 

ജനുവരി 27മുതൽ 31വരെ തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയുടെ പന്തൽ കാൽനാട്ടുകർമ്മം നടന്നു. സംഘാടക സമിതി ചെയർമാൻ പി ബാലചന്ദ്രൻ എംഎൽഎ, പന്തൽ - സ്റ്റേജ് ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി ചെയർമാൻ സനീഷ് കുമാർ ജോസഫ് എംഎൽഎ എന്നിവർ ചേർന്നാണ് പന്തൽ കാൽ നാട്ടുകർമ്മം നിർവ്വഹിച്ചത്.

 പതിനായിരം സ്ക്വയർ ഫീറ്റ് പന്തലാണ് ഒരുങ്ങുന്നത്. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, സബ് കമ്മിറ്റി കൺവീനർമാരായ ഷാഹിത റഹ്മാൻ, എം എ സാദിഖ്, ജീൻ മൂക്കൻ, എ യൂ വൈശാഖ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. അബി പോൾ, ഹെഡ്മാസ്റ്റർ പോൾ, കരാറുകാരൻ ഉമ്മർ തുടങ്ങിയവർ സംബന്ധിച്ചു. 

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലെയും  കുട്ടികളാണ് ശാസ്ത്രമേളയിൽ പങ്കെടുക്കുക. 26നാണ് രജിസ്ട്രേഷൻ. 27ന് രാവിലെ 10മണിക്കാണ് ഉദ്ഘാടനം. 31ന് മേള സമാപിക്കും.

date