Skip to main content

നോർക്ക റൂട്ട്‌സ് 'സാന്ത്വന' അദാലത്ത് ഇന്ന് (ജനുവരി 28)

 

കോട്ടയം: തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ 'സാന്ത്വന'യുടെ അദാലത്ത് ഇന്നു(ജനുവരി 28) രാവിലെ 10 മണി മുതൽ വൈകിട്ട്് അഞ്ചുമണിവരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുളള ധനസഹായം (നിബന്ധനകൾക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും വിവാഹ ധനസഹായമായി 15,000 രൂപയും  അംഗപരിമിത ഉപകരണങ്ങൾക്ക് 10,000 രൂപയും  സാന്ത്വന പദ്ധതി പ്രകാരം ലഭ്യമാണ്.

രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാം. നടപ്പു സാമ്പത്തിക  വർഷം 33 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്.
(കെ.ഐ. ഒ.പി.ആർ 238 /2023)
 

date