Post Category
പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോട്ടയം: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കടമാഞ്ചിറ സർക്കാർ എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണ്ണകുമാരി ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു. 118 സ്കൂൾ കുട്ടികൾക്ക് മേശയും കസേരയും സൗജന്യമായി നൽകി. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാൻ ഫണ്ടിൽ നിന്നും അഞ്ചര ലക്ഷം രൂപ ചെലവഴിച്ചാണ് കസേരയും മേശയും നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പസിഡന്റ് ബിനോയി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ അനിത ഓമനക്കുട്ടൻ, ജാൻസി മാർട്ടിൻ, മേഴ്സി റോയി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് ആന്റണി, എസ്. ശ്രീകുമാർ, പ്രിൻസി രാജേഷ്, മറിയാമ്മ ജോസഫ്, കടമാഞ്ചിറ ഗവൺമെന്റ് എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ പ്രകാശ് എന്നിവർ പങ്കെടുത്തു.
(കെ.ഐ. ഒ.പി.ആർ 240 /2023)
date
- Log in to post comments