Skip to main content

പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു

 

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കാണക്കാരി ഗവൺമെന്റ് എൽ.പി സ്‌കൂൾ, വെമ്പള്ളി ഗവ. യു.പി സ്‌കൂൾ  എന്നിവിടങ്ങളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു. കാണക്കാരി ഗവൺമെന്റ് എൽ.പി സ്‌കൂളിലെ പ്രഭാത ഭക്ഷണ പദ്ധതിയുടെ വിതരണോദ്്ഘാടനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്, ഗ്രാമപഞ്ചായത്തംഗം വി.ജി അനിൽ കുമാർ  എന്നിവർ ചേർന്നും വെമ്പള്ളിയിലേത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്കും ഗ്രാമപഞ്ചായത്തംഗം തമ്പി ജോസഫും   ചേർന്നും ഉദ്ഘാടനം ചെയ്തു.
 ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 3,90,000 രൂപ  വകയിരുത്തിയാണ്  വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നത്.
വെമ്പള്ളിയിൽ പ്രധാനാധ്യാപിക ജാൻസി തോമസും കാണക്കാരിയിൽ പ്രധാനാധ്യാപിക കെ.എം ഷീജയും പ്രഭാത ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.
    (കെ.ഐ. ഒ.പി.ആർ 241 /2023)

date