Skip to main content

സംസ്ഥാന ക്ഷീരസംഗമം ഫയൽ അദാലത്ത്

സംസ്ഥാന ക്ഷീരകർഷക സംഗമം 2023നോടനുബന്ധിച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസ്വാന്തനം ഇൻഷുറൻസ്, കേരള ക്ഷീരകർഷക ക്ഷേമനിധി, ക്ഷീരസംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു - കെട്ടിട അംഗീകാരം, ക്ഷീരസംഘം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ, മിൽമ/സംഘങ്ങൾ/വിതരണക്കാർ/ഉപഭോക്താക്കൾ സംബന്ധിച്ച തൃശ്ശൂർ ജില്ലയിലെ പരാതികൾ തുടങ്ങിയവ അദാലത്തിൽ സമർപ്പിക്കാം. പരാതികൾ സംസ്ഥാന ക്ഷീരസംഗമം ഫയൽ അദാലത്ത് എന്ന തലക്കെട്ടിൽ ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ജില്ലാ കാര്യാലയം, രണ്ടാംനില, മിനി സിവിൽ സ്റ്റേഷൻ, ചെമ്പൂക്കാവ് പി ഒ, തൃശ്ശൂർ 680020 എന്ന വിലാസത്തിൽ ഫെബ്രുവരി ഒന്നിന് മുൻപായി ലഭിക്കണം. 
പരാതികൾ dd-tsr.dairy@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലും 7306559394 എന്ന വാട്സ്ആപ് നമ്പറിലും അയക്കാം.

date