Skip to main content

ചാവക്കാട് നഗരസഭയിൽ ഒപ്പം ക്യാമ്പയിനിന് തുടക്കമായി 

പിഎംഎവൈ ലൈഫ് പദ്ധതി, ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി എന്നിവയുടെ ഗുണഭോക്താക്കളെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ച് പരമാവധി സേവനം ലഭ്യമാക്കുന്നതിന് ഫെബ്രുവരി 28 വരെ നടപ്പാക്കുന്ന ഒപ്പം ക്യാമ്പയിനിന്റെ നഗരസഭാതല ഉദ്ഘാടനവും ഗുണഭോക്തൃ സംഗമവും ചാവക്കാട് നഗരസഭയിൽ നടന്നു. എൻ വി സോമൻ സ്മാരക ഹാളിൽ എൻ കെ അക്ബർ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. 

ചാവക്കാട് നഗരസഭ പരിധിയിലെ ഭവനരഹിതർക്ക് ഭവന നിർമ്മാണത്തിനായി നടപ്പിലാക്കുന്ന പദ്ധതിയായ പിഎംഎവൈ - ലൈഫ് പദ്ധതിയുടെ മാർഗരേഖ പ്രകാരം ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കൾക്ക് നഗരസഭ പ്രത്യേക ഉപഹാരം നൽകി. അതിദരിദ്ര ഗുണഭോക്താക്കൾക്ക്  നഗരസഭ പദ്ധതി പ്രകാരം വീൽചെയർ വിതരണവും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡിന്റെ വിതരണവും നടന്നു. ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി പ്രകാരം നൈപുണ്യ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും യാത്ര ബത്തയും തൊഴിൽ ലഭിച്ചവർക്കുള്ള നിയമനാനന്തര സഹായവും ഹരിതകർമ്മ സേന അംഗങ്ങൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനായി സി ഇ എഫ് പ്രകാരം അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ ചെക്കും വിതരണം ചെയ്തു. 

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ദുൽ റഷീദ് പി എസ്,  ബുഷ്റ ലത്തീഫ്, അഡ്വ. മുഹമ്മദ് അൻവർ, കൗൺസിലർമാർ സിറ്റി പ്രൊജക്റ്റ് ഓഫീസർ  ജലീൽ എം, സിഡിഎസ് ചെയർപേഴ്സൺ  ജീന രാജീവ്, മെമ്പർ സെക്രട്ടറി ലളിത സി എൻ, ഐസിഡിഎസ് സൂപ്പർവൈസർ  രാജതി കൃഷ്ണൻ, എസ് ഡി എസ്  ദീപ്തി കൃഷ്ണൻ, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ, നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ് റിപ്പോർട്ട് അവതരിപ്പിച്ചു.

date