Skip to main content

പൊതുമരാമത്ത്  പ്രവൃത്തികളുടെ  മണ്ഡലതല അവലോകന യോഗം ചേർന്നു

 

കുന്നംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ അവലോകന യോഗം എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. വെട്ടിക്കടവ് റോഡിന്റെ പാർശ്വ സംരക്ഷണ പ്രവൃത്തികൾക്ക് തുക അനുവദിച്ചുകിട്ടുന്നതിന് ആവശ്യമായ നടപടികൾ  സ്വീകരിക്കുമെന്ന് എംഎൽഎ യോഗത്തെ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. അവലോകന യോഗത്തിൽ പങ്കെടുക്കാത്ത   വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. യോഗ തീരുമാനപ്രകാരമുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർ ജാഗ്രതപുലര്‍ത്തണമെന്നും  എംഎൽഎ നിര്‍ദ്ദേശിച്ചു.

കുന്നംകുളം ജംങ്ഷന്‍ വികസനത്തിനായി  ആവശ്യമുള്ള സ്ഥലം അനുവദിക്കുന്നതിന് വിശദവിവരങ്ങളടക്കം നഗരസഭയ്ക്ക് കത്ത് നല്‍കുന്നതിന് കെആര്‍എഫ്ബിക്ക് നിര്‍ദ്ദേശം നൽകി. 

അവലോകന യോഗത്തിനു ശേഷം റെസ്റ്റ് ഹൗസിനോട് ചേര്‍ന്ന് കുന്നംകുളം റോഡ്സ് വിഭാഗത്തിനായി നിർമ്മിക്കുന്ന കെട്ടിടം ഉദ്യോഗസ്ഥർക്കൊപ്പം എംഎല്‍എ സന്ദര്‍ശിച്ചു. 

കുന്നംകുളം പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ്മാരായ പി ഐ രാജേന്ദ്രൻ, ടി ആർ ഷോബി, മീന സാജൻ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി സോമശേഖരന്‍, സിഎംടി നോഡൽ ഓഫീസറായ സൂപ്രണ്ടിങ്ങ് എഞ്ചിനീയർ വി കെ ശ്രീമാല, റോഡ്സ് വിഭാഗം എക്സി. എഞ്ചിനീയര്‍ അസി എക്സി എഞ്ചിനീയര്‍ സെബാസ്റ്റ്യന്‍, കെആർഎഫ്ബി അസി എക്സ്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് ഇ ഐ, എഇ മൈഥിലി സത്യന്‍,  പൊതുമരാമത്ത് റോഡ്സ് ബ്രിഡ്ജസ് മെയിന്റനൻസ് വകുപ്പ് ഉദ്യോഗസ്ഥർ, വാട്ടര്‍ അതോറിറ്റി എഇ തുടങ്ങിയവർ പങ്കെടുത്തു.

date