Skip to main content

ആരോഗ്യ സർവ്വകലാശാല ബിരുദദാനച്ചടങ്ങ് 31ന്

 

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പതിനാറാമത് ബിരുദദാനച്ചടങ്ങ് ജനുവരി 31ന് രാവിലെ 11.30 മണിക്ക് തൃശൂർ ഗവ. മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. സർവ്വകലാശാലാ ചാൻസലറും കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ ബിരുദദാനം നടത്തും. ചടങ്ങിൽ മെഡിസിൻ, ആയുർവ്വേദ, ഹോമിയോപ്പതി, ഡെന്റൽ, നഴ്സിംഗ്, ഫാർമസി, പാരാ മെഡിക്കൽ വിഭാഗങ്ങളിൽ നിന്ന് 16,298 ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ബിരുദം ലഭിക്കും. ഡോ. ജയറാം പണിക്കർ എൻഡോവ്മെന്റ് അവാർഡ് വിതരണം, ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡും ഫലകവും വിതരണം എന്നിവ നടക്കും.

date