Skip to main content

വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാപരിശീലനം

 

സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാടൻപാട്ട്, കഥകളി, നാടകം, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കലാപരിശീലനം സംഘടിപ്പിക്കുന്നു. അതിരപ്പിളളി, പരിയാരം, കാടുകുറ്റി, കോടശ്ശേരി, മേലൂർ, കൊരട്ടി എന്നീ മേഖലകളിൽ ശനി, ഞായർ ദിവസങ്ങളിൽ രണ്ടു നേരങ്ങളിലായാണ് പരിശീലനം നൽകുന്നത്. ഫെബ്രുവരി 7ന് അഞ്ചുമണിക്ക് മുൻപായി അതാത് ഗ്രാമപഞ്ചായത്തുകളിലോ ബ്ലോക്ക് പഞ്ചായത്തിലോ വെളളപേപ്പറിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക. ഫോൺ 0480 -2701446, 2708602

date