Skip to main content

മത്സരപരീക്ഷ പരിശീലനത്തിന് സഹായം

 

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൻറെ ഭാഗമായും സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കിയും പി എസ് സി, യു പി എസ് സി, ബാങ്ക്  സർവീസ്, ആർ ആർ ബി, യു ജി സി/നെറ്റ്/ജെ ആർ എഫ്, ക്യാറ്റ് /മാറ്റ്  തുടങ്ങിയ മത്സരപരീക്ഷകൾക്ക് പരിശീലനത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ 'യത്നം' പദ്ധതി വഴി സാമ്പത്തികസഹായം അനുവദിക്കും. മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആറുമാസം വരെയുളള പരിശീലനത്തിന് 6000 രൂപ വരെയും പി എസ് സി, യു പി എസ് സി, ബാങ്കിംഗ് സർവ്വീസ്, യു ജി സി/നെറ്റ്/ജെ ആർ എഫ്, ക്യാറ്റ് /മാറ്റ് തുടങ്ങിയ മത്സരപരീക്ഷകൾക്കുളള പരിശീലനത്തിന് ഒരു വർഷത്തേക്ക് പരമാവധി 20,000 രൂപയും അനുവദിക്കും. പരിശീലനാർത്ഥികൾക്ക് സ്റ്റൈപ്പൻറിനത്തിൽ 2000 രൂപ (കോഴ്സ് കാലയളവ് വരെയോ/പരമാവധി പത്തു മാസത്തേയ്ക്കോ) അനുവദിക്കും. അർഹരായവർ അപേക്ഷയും അനുബന്ധരേഖകളും സഹിതം തൃശ്ശൂർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിലുളള ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഫെബ്രുവരി 10ന് മുൻപ് ലഭിക്കേണ്ടതാണ്.

date