Skip to main content

നവകേരളം കർമ്മപദ്ധതിയിൽ ഇൻറേൺഷിപ്പിന് അവസരം

 

ജിയോളജി/ ജിയോഗ്രഫി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും നവകേരളം കർമ്മപദ്ധതിയിൽ ഹരിതകേരളം മിഷന്റെ ഭാഗമായി നടക്കുന്ന മാറ്റത്തോൺ പരിപാടിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ ചേരുന്നതിന് അവസരം. 2 മാസമാണ് കാലാവധി. 

തിരഞ്ഞെടുക്കപ്പെടുന്നവർ ജില്ലാ മിഷൻ ഓഫീസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്റ്റൈപൻഡും നൽകുന്നതാണ്. 

ഇൻറർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താൽപ്പര്യമുള്ളവർ ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നവകേരളം കർമപദ്ധതി 2 ( ഹരിത കേരളം മിഷൻ) ജില്ലാ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ജില്ലാ കോ ഓഡിനേറ്റർ അറിയിച്ചു

date