Skip to main content

സമ്മാനമഴ വിജയിക്ക് സ്വർണ്ണനാണയം കൈമാറി

സപ്ലൈകോ കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് നടത്തിയ സമ്മാനമഴയിലെ എറണാകുളം മേഖലാ വിജയിക്ക് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഒരു ഗ്രാം സ്വർണ്ണംസപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

മേഖലാതലത്തിൽ വിജയിയായ ചോറ്റാനിക്കര സ്വദേശി എം പി വർഗീസിൻറെ ഭാര്യ ജെസ്സി വർഗീസ് ആണ് സമ്മാനം ഏറ്റുവാങ്ങിയത്.

  2022 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 7 വരെ സപ്ലൈകോയിലെ വിവിധ വില്പനശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയവരിൽ നിന്നാണ് സപ്ലൈകോ സമ്മാനമഴയുടെ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.  ഓരോ മേഖലയിലും ഒരു വനിതഒരു പുരുഷൻ എന്നീ ക്രമത്തിൽ മേഖലാതലത്തിൽ രണ്ടുപേരെ വീതമാണ് വിജയികളായി തിരഞ്ഞെടുത്തിരുന്നത്.

സപ്ലൈകോയുടെ വനിത ജീവനക്കാർക്കായി നടത്തിയ 'എന്റെ പ്രിയപ്പെട്ട സപ്ലൈകോ ശബരിപരസ്യവാചക മത്സരത്തിലെ  വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. എ സലീനജി വിശ്വകുമാരിഎ കെ അനിതസയാന സലിംഎം എസ് പ്രീതഎൻ വി ഷിബിഗീതാ ഗോകുലൻപി രശ്മി മോൾടി ജെ ആദിത്യവി മിനി എന്നിവരാണ് വിജയികൾ.  വിജയികൾ നൽകിയ പരസ്യവാചകങ്ങൾ സപ്ലൈകോയുടെ വിവിധ പരസ്യങ്ങളിൽ ഉപയോഗിക്കുമെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്‌ജോഷി  പറഞ്ഞു.

പി.എൻ.എക്സ്. 553/2023

date