Skip to main content

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് മാതൃകപരമായ പ്രവർത്തനം നടത്തുന്നു: മന്ത്രി ആന്റണി രാജു

 

*‘വർണ്ണച്ചിറകുകൾ 2022-23’ ഫെസ്റ്റിന് സമാപനം

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് മാതൃകപരമായ പ്രവർത്തനം നടത്തുന്നുവെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. സംസ്ഥാനത്തെ വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വർണ്ണച്ചിറകുകൾ 2022-23 ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക ശ്രദ്ധയും പരിചണവും ആവശ്യമായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും വനിത ശിശുവികസന വകുപ്പ് പ്രാധാന്യം നൽകുന്നു. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി ഐ.എ.എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ വികസന കമ്മീഷണർ അനുകുമാരി ഐ.എ.എസ്, പ്രൊഫ. അലിയാർ, ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ ചാന്ദിനി സാം തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 416/2023

date