Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷിക്കാം

ആരോഗ്യപരവും ഉത്പാദനക്ഷമതയിലൂന്നിയതുമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിനും തൊഴിൽ മേഖലയിൽ പ്രോത്സാഹനം വർദ്ധിപ്പിക്കുന്നതിനും തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ അവാർഡിന് എൻട്രികൾ ക്ഷണിച്ചു.

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ള മരംകയറ്റ തൊഴിൽ, സെയിൽസ്മാൻ, നഴ്സ്, ഗാർഹികതൊഴിൽ, കൈത്തൊഴിൽ എന്നിവ ചെയ്യുന്ന വിദഗ്ദ്ധതൊഴിലാളികൾ, ഓയിൽ മിൽ തൊഴിലാളികൾ എന്നിവർക്ക് പുരസ്കാരത്തിന് അപേക്ഷിക്കാമെന്ന് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പുരസ്കാരത്തിന് അർഹരാകുന്ന തൊഴിലാളികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.

ജനുവരി 30നു മുമ്പ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും lc.kerala.gov.in എന്ന പോർട്ടിൽ തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്ക് പരിശോധിക്കുക.

പി.എൻ.എക്സ്. 513/2023

date