Skip to main content

അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ

ആലപ്പുഴ: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ മാര്‍ച്ച് 11-ന് ഉച്ചക്ക് ശേഷം 2-ന് നടക്കും. തിരഞ്ഞെടുക്കുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷനുമുള്ള ധനസഹായം നല്‍കും. പത്താം ക്ലാസ് വരെ പഠിക്കുന്നതിനുള്ള പ്രതിമാസ സ്റ്റൈപ്പന്റും നല്‍കും. 
 
2022-23 അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട, വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്. പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വരുമാന പരിധി ബാധകമല്ല.

പരീക്ഷയില്‍ പങ്കെടുക്കാനായി വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഫെബ്രുവരി 20ന് മുന്‍പ് ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0475- 2222353

date