Skip to main content

മാധ്യമ അവാർഡിന് എൻട്രി ക്ഷണിച്ചു

കേരളത്തിലെ പൊതുമേഖലാ വ്യവസായ  സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മാധ്യമ റിപ്പോർട്ട് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതികൾ.
ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും രണ്ടാം സമ്മാന ജേതാവിന് 25,000 രൂപയും ലഭിക്കും. 2021ലെയും 2022ലെയും  കലണ്ടർ വർഷത്തെ മാധ്യമ റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. മൂന്ന് കോപ്പികൾ, ബയോഡേറ്റ, പത്രത്തിന്റെ ഒറിജിനൽ എന്നിവ ഉൾപ്പടെ അയയ്ക്കണം. ദൃശ്യമാധ്യമ അവാർഡിനുള്ള എൻട്രികൾ ഡി.വി.ഡിയിലോ പെൻ ഡ്രൈവിലോ  ലഭ്യമാക്കേണ്ടതാണ്. മാധ്യമ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ എൻട്രികൾ അയയ്ക്കാം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്  കൊച്ചി-30 എന്ന  വിലാസത്തിൽ എൻട്രികൾ ഫെബ്രുവരി 20നകം ലഭിക്കണം. ഫോൺ: 0484-2422275 ഇമെയിൽ: secretarykma.gov@gmail.comവെബ്സൈറ്റ് www.keralamediaacademy.org
 

date