Skip to main content

വനിതാ സംരഭകത്വ വികസന പരിപാടി

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡവലപ്മെന്റ് 10 ദിവസത്തെ വനിതാ സംരഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറ് മുതൽ 17 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്സ് ഫീ സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ഉൾപ്പെടെ 5900 രൂപയും താമസം ഇല്ലാതെ 2421 രൂപയുമാണ് ഫീസ്. താൽപര്യമുള്ളവർ www.kied.infoൽ ഓൺലൈനായി ഫെബ്രുവരി മൂന്നിനകം അപേക്ഷിക്കണം. ഫോൺ: 0484 2532890, 2550322, 9605542061.

date