Skip to main content

'മണിനാദം' നാടൻപാട്ട് മത്സരം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കലാഭവൻ മണിയുടെ സ്മരണാർത്ഥം 'മണിനാദം' എന്ന പേരിൽ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യൂത്ത്/യുവ/യുവതീ ക്ലബ് അംഗങ്ങളുടെ 10 പേർ അടങ്ങിയ ഗ്രൂപ്പുകൾക്ക് മത്സരിക്കാം. ജില്ലാ മത്സരത്തിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 25,000,10,000,5,000 രൂപ വീതം പ്രൈസ്മണിയും ട്രോഫിയും ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള ക്ലബുകൾ ലെറ്റർ ഹെഡിൽ അംഗങ്ങളുടെ പേര്, വയസ്, ഫോൺ നമ്പർ സഹിതം അപേക്ഷ നേരിട്ടോ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജനകേന്ദ്രം, പട്ടം, തിരുവനന്തപുരം പിൻ - 695004 എന്ന വിലാസത്തിലോ ഫെബ്രുവരി 12 നകം സമർപ്പിക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2555740, 9496260067

date