Skip to main content

സംരംഭകത്വ വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് സംരംഭം ആരംഭിക്കാനുളളവര്‍ക്കായി അഞ്ച് ദിവസത്തെ ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ സംരംഭകത്വ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതല്‍ 24 വരെ എറണാകുളം കളമേശരിയിലുളള കീഡ് ക്യാമ്പസില്‍ പരിശീലനം നടക്കും. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജി എസ് ടി ഉള്‍പ്പെടെ 1800 രൂപയാണ് ഫീസ്.അപേക്ഷിക്കാനുളള അവസാന തീയതി ഫെബ്രുവരി ഏഴ്. വെബ്സൈറ്റ്: www.kied.info . ഫോണ്‍ : 0484 2 532 890, 2 550 322.
 

date