പൊതുമേഖലാ വ്യവസായ സ്ഥാപന മാധ്യമ റിപ്പോര്‍ട്ട് : അവാര്‍ഡിന് എന്‍ട്രി നല്‍കാം
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മാധ്യമ റിപ്പോര്‍ട്ട് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്കാരം നല്‍കുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകമായാണ് ബഹുമതികള്‍.
ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാന ജേതാവിന് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. 2021-ലെയും 2022-ലെയും കലണ്ടര്‍ വര്‍ഷത്തെ മാധ്യമ റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏതു സ്വഭാവത്തിലെ റിപ്പോര്‍ട്ടുകളും അയയ്ക്കാം. എന്‍ട്രിയുടെ 3 കോപ്പികള്‍, ബയോഡേറ്റ, പത്രത്തിന്റെ ഒറിജിനല്‍ എന്നിവ ഉള്‍പ്പടെ അയയ്ക്കണം.
ദൃശ്യമാധ്യമ അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഡി.വി.ഡിയിലോ പെന്‍ ഡ്രൈവിലോ ലഭ്യമാക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എന്‍ട്രികള്‍ അയയ്ക്കാം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ഫെബ്രുവരി 20 നകം ലഭിക്കണം. ഫോണ്‍ :0484 2 422 275. ഇ-മെയില്‍ : secretarykma.gov@gmail.com . വെബ്സൈറ്റ:് www.keralamediaacademy.org
- Log in to post comments