Skip to main content

ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന പി.എച്ച് സെന്റര്‍ മുക്കിലപ്പീടിക റോഡില്‍ പി.എച്ച് സെന്റര്‍ മുതല്‍ പേരശ്ശനൂര്‍ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 1 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹന യാത്രക്കാര്‍ പേരശ്ശനൂര്‍ മുക്കിലപ്പീടിക റോഡും മറ്റു അനുബന്ധ റോഡുകളും ഗതാഗതത്തിന് ഉപയോഗപ്പെടുത്തണം.

പൂക്കയില്‍ - ഉണ്യാല്‍ റോഡിലെ മങ്ങാട്- മുട്ടഞ്ചേരി പാലത്തിന് സമീപമുള്ള ഓവുപാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം ഫെബ്രുവരി 2 മുതല്‍ പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചു. വാഹന യാത്രയ്ക്കായി  മൂലക്കല്‍ - ഉണ്യാല്‍, തിരൂര്‍- എറ്റീരിക്കടവ്- പറവണ്ണ റോഡുകള്‍ ഉപയോഗപ്പെടുത്തണം.
 

date