Skip to main content

വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ  നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിന് ആലംകോട് ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി  ചങ്ങരംകുളം നഗരത്തിലെ മാലിന്യങ്ങള്‍ വൃത്തിയാക്കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീര്‍ ക്യാമ്പയിന് തുടക്കം കുറിച്ചു. വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ പ്രകാശന്‍,പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് എന്‍.മൊയ്ദുണ്ണി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി പി ഖാലിദ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി റഹൂഫ്, വ്യാപാരികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date