Skip to main content

സഖി വൺ സ്റ്റോപ്പ് സെന്റർ 

 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സെന്റർ അഡ്മിനിസ്ട്രേറ്റർ (1), കേസ് വർക്കർ (3), സൈക്കോ സോഷ്യൽ കൗൺസിലർ (1), ഐ ടി സ്റ്റാഫ് (1), സെക്യൂരിറ്റി സ്റ്റാഫ് (2), മൾട്ടി പർപ്പസ് ഹെൽപ്പർ (3) എന്നിവയാണ് ഒഴിവുകൾ. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം 5  മണിക്കകം തൃശൂർ വനിത പ്രൊട്ടക്ഷൻ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ റും നമ്പർ 47ൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2367100, 0480 2833676

date