Skip to main content

അങ്കണവാടി കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു

നിറമരുതൂർ പഞ്ചായത്ത് ഉണ്യാൽ നാസർപടി 130-ാംനമ്പർ അങ്കണവാടിയുടെ കെട്ടിടോദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി  അധ്യക്ഷത വഹിച്ചു.  പഞ്ചായത്തംഗങ്ങളായ പി പി സെെതലവി, സഹദുള്ള എന്നിവർ സംസാരിച്ചു. പടിഞ്ഞാറെ താമരപ്പള്ളി നാരായണൻനായർ നൽകിയ സ്ഥലത്ത് എംഎൽഎയുടെ 2019-2020 വർഷത്തെ ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി 12 ലക്ഷംരൂപ ചെലവിലാണ് അങ്കണവാടിയുടെ നിർമാണം പൂർത്തീകരിച്ചത്

date