Skip to main content
ഒലൂക്കര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി സാംസ്കാരികത്തിന്റെ ഭാഗമായി നടത്തിയ സംവാദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി ഉദ്‌ഘാടനം ചെയ്യുന്നു

സംവാദം സംഘടിപ്പിച്ചു

 

ഒലൂക്കര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2022-23 സാംസ്കാരികത്തിന്റെ ഭാഗമായി അന്ധവിശ്വാസവും അനാചാരവും - സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി സംവാദം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു അധ്യക്ഷത വഹിച്ചു. സിഡിപിഒ നമിത പദ്ധതി വിശദീകരണം നടത്തി. 

സാമൂഹ്യപ്രവർത്തക ധന്യ ആബിദ് മുഖ്യ പ്രഭാഷണം നടത്തി, സാമൂഹ്യപ്രവർത്തക ടി ആർ മീര ചർച്ച നയിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ്കുമാർ, വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ പി എസ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമൽ റാം, രമ്യ രാജേഷ്, ബിഡിഒ എ ബൈജു, ഐസിഡിഎസ് രമ്യ മോൾ തുടങ്ങിയവർ പങ്കെടുത്തു.

date