Skip to main content

അപേക്ഷ ക്ഷണിച്ചു

 

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഉണ്ണിക്കൊരു മുത്തം പദ്ധതിയിലേക്ക് കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ ജനറൽ നഴ്സിംഗ്, ബിഎസ് സി നഴ്സിംഗ്, പാരാമെഡിക്കൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ 12 വയസിൽ താഴെയുള്ള പട്ടികവർഗ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധന, ഹെൽത്ത് കാർഡ് നൽകൽ, തുടർ പ്രവർത്തനങ്ങൾക്ക് സഹായിക്കൽ തുടങ്ങിയ സേവനങ്ങൾ ചെയ്യുന്നതിനാണ്  നിയമനം. 20  നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  പട്ടികവർഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ വേതനം 20000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28 വൈകിട്ട് നാല് വരെ. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കുകൾ സഹിതം അപേക്ഷ സമർപ്പിക്കണം. വിലാസം: ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, മുടവൂർ പി. ഒ, മുവാറ്റുപുഴ 686669. ഫോൺ 0485 2814957.

date