Skip to main content

സംരംഭകത്വ നൈപുണ്യ പരിശീലനം: അപേക്ഷാ തീയതി നീട്ടി

ഇടുക്കി പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തിയതി ജനുവരി 26 വരെ നീട്ടി. ജില്ലാ നൈപുണ്യ സമിതി, ഇടുക്കി എം.എസ്.എം.ഇ, മോഡൽ പോളിടെക്‌നിക് കോളേജ് പൈനാവ് എന്നിവയുമായി സഹകരിച്ച്  സംരംഭകത്വ നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇ-വേസ്റ്റ് മാനേജ്‌മെന്റ് ആൻഡ് കമ്പ്യൂട്ടർ ഹാർഡ് വെയർ അസിസ്റ്റന്റ് എന്ന ജോബ് റോളിലാണ് പരിശീലനം നൽകുന്നത്. 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത ഐ.ടി.ഐ ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ പത്താം ക്ലാസ്സ് + കമ്പ്യൂട്ടർ/ ഇലക്ട്രോണിക്‌സ് മേഖലയുമായി ബന്ധപ്പെട്ട യോഗ്യതയോ പ്രായോഗിക പരിചയമോ ഉള്ളവർക്കും അപേക്ഷിക്കാം.

ഒരു മാസത്തെ പരിശീലന പരിപാടിയിൽ സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുൻഗണന. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എം. എസ്.എം.ഇ (കേന്ദ്ര സർക്കാർ) നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ആകെ 25 സീറ്റുകളാണ് ഉള്ളത്. അതിൽ 40 ശതമാനം സീറ്റ് എസ്.സി/എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു. ഫോൺ: 8592022365.

പി.എൻ.എക്സ്. 471/2023

 

date