Skip to main content

താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കെട്ടിടങ്ങളുടെ നിർമാണംഅറ്റകുറ്റപ്പണി എന്നിവ നിർവഹിക്കുന്നതിനായി ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രെഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ സന്ദർശിച്ച് ആവശ്യമായ പ്രവൃത്തികൾ മാത്രം ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് സമർപ്പിക്കേണ്ടത്. സിവിൽ വർക്കുകൾക്കായി പ്രത്യേകം പ്രൊപ്പോസൽ സമർപ്പിക്കണം. സിവിൽ വർക്കുകൾക്കായുള്ള Detailed Project Report PRICE SOFTWARE -ൽ നിർബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് 4 വരെ. ഇത് സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ഫെബ്രുവരി 9നു രാവിലെ 11.30നു പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.

പി.എൻ.എക്സ്. 581/2023

date