Skip to main content

ഷോര്‍ട്ട്ഫിലിം ശില്‍പശാലയില്‍ പങ്കെടുക്കാം

 

മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട്ഫിലിം സര്‍ഗാത്മക ശില്‍പ ശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള 15 മുതല്‍ 20 വയസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു .അപേക്ഷകര്‍ സ്വന്തമായി തയ്യാറാക്കിയ, 5 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട്ഫിലിം/ഡോക്യുമെന്ററിയും ബയോഡാറ്റയും ഫെബ്രുവരി 5 നകം mdlemalappuram@gmail.com  എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. ആദ്യം ലഭിക്കുന്ന എന്‍ട്രികളില്‍ നിന്ന് 40 പേരെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. 7907379688, 9744888447.

date