Skip to main content
ഫോട്ടോ: മുതുതല ഗ്രാമപഞ്ചായത്തില്‍ പുതുതായി ആരംഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പുരോഗതി മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ വിലയിരുത്തുന്നു.

മുതുതല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എം.എല്‍.എ വിലയിരുത്തി

 

മുതുതലയില്‍ പുതുതായി ആരംഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ വിലയിരുത്തി. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പട്ടാമ്പി മണ്ഡലത്തിലെ മികച്ച ആശുപത്രികളിലൊന്നാകും മുതുതല ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രമെന്ന് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 2021-22 ബജറ്റില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപയാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ചത്. 2022 നവംബറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നത്. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു.
799.00 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ട് നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. താഴത്തെ നിലയില്‍ ഫാര്‍മസി, മൂന്ന് കൗണ്ടറുകള്‍, നിരീക്ഷണ വാര്‍ഡ്, ഇഞ്ചക്ഷന്‍ റൂം, ഡ്രസിങ് റൂം, ഐസൊലേഷന്‍ റൂം, ലോബി അനുബന്ധ ശുചിമുറി, ഫിസിയോതെറാപ്പി യൂണിറ്റ്, ഒന്നാമത്തെ നിലയില്‍ മിനി ഓപ്പറേഷന്‍ തിയറ്റര്‍, ഓഫീസ്, ശ്വാസ് ആശ്വാസ്, വാക്‌സിനേഷന്‍, പാലിയേറ്റീവ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ലാബ്, മെഡിക്കല്‍ ഓഫീസര്‍, ഡയനിങ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, നഴ്‌സ് റൂം, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഡ്രസിങ് റൂം, അനുബന്ധ ശുചിമുറി, വാഷ് ഏരിയ, രണ്ടാമത്തെ നിലയില്‍ വിശാലമായ സ്റ്റയര്‍ റൂം എന്നിവ ഉണ്ടാകുമെന്ന് മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി പറഞ്ഞു.
 
 

date