Skip to main content

മണിനാദം - 2023 നാടൻ പാട്ട് മത്സരം

കലാഭവൻ മണിയുടെ സ്മരണാർഥം സംസ്ഥാന യുവജന ക്ഷേമ ബോർഡ് മണിനാദം എന്ന പേരിൽ ജില്ലാ - സംസ്ഥാന തല നാടൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ യൂത്ത് / യുവ /അവളിടം ക്ലബുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം പത്തായിരിക്കും. പ്രായപരിധി 18 നും 40 നും മധ്യേ. മത്സരത്തിന് അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റാണ്. ഏത് പ്രാദേശിക ഭാഷയിലുമുള്ള ഗാനങ്ങൾ തിരഞ്ഞെടുക്കാം.

ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ക്ലബ്ബിന് യഥാക്രമം 25000, 10,000, 5000 രൂപ വീതവും സംസ്ഥാന തലത്തിൽ വിജയിക്കുന്ന ക്ലബ്ബിന് 100,000, 75,000, 50,000 രൂപ വീതവും പ്രൈസ് മണി ലഭിക്കും.

പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ ഫെബ്രുവരി 19 ന് മുൻപ് ജില്ലാ യുവജന കേന്ദ്രത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ യുവജന കേന്ദ്രം, ഗ്രൗണ്ട് ഫ്ലോർ, സിവിൽ സ്റ്റേഷൻ, കാക്കനാട് -30, എറണാകുളം എന്ന വിലാസത്തിലോ 0484 2428071, 8304983987 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

date