Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക്  അപേക്ഷ ക്ഷണിച്ചു

 

    കാക്കനാട് പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ താമസിച്ച് പഠിക്കുന്നതിന് ഒ.ബി.സി./ഒ.ഇ.സി./എസ്.ഇ.ബി.സി./ഒ.ബി.സി.(എച്ച്)വിദ്യാര്‍ത്ഥിനികളില്‍ നിന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ മെറിറ്റിലും റിസര്‍വേഷനിലും പ്രവേശനം നേടിയ ഒ.ബി.സി./ ഒ.ഇ.സി./ എസ്.ഇ.ബി.സി./ഒ.ബി.സി.(എച്ച്) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കാണ് കാക്കനാട് പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന ഹൗസിങ്ങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന്‍ നല്‍കുന്നത്. 

അഡ്മിഷന്‍ ലഭിക്കുന്നതിന് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാം. ഫോണ്‍ - എറണാകുളം മേഖലാ ഓഫീസ് - 0484 - 2983130
 

date