Skip to main content

കാർഷികയന്ത്ര പരിശീലനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ കോട്ടയം ജില്ലയിൽനിന്നു തെരഞ്ഞെടുക്കുന്ന 20 പേർക്ക് കാർഷിക യന്ത്രപ്രവർത്തനം, അറ്റകുറ്റപണി എന്നിവയിൽ പരിശീലനം നൽകുന്നു. 18-35 വയസ് പ്രായമുള്ള തൊഴിൽരഹിതരായ ഐ.ടി.ഐ/വി.എച്ച്.എസ്.ഇ. (ഓട്ടോമൊബൈൽ എൻജിനീയറിംഗ്, ഡീസൽ മെക്കാനിക്ക്, മെക്കാനിക് അഗ്രിക്കൾച്ചർ മെഷീനറി, ഫാം പവർ എൻജിനീയറിംഗ്, മെക്കാനിക്കൽ സർവീസിംഗ് ആൻഡ് അഗ്രി മെഷീനറി, മെക്കാനിക് ട്രാക്ടർ ട്രേഡുകളിൽ) കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം spokksasc1@gmail. com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ നൽകണം. മാർച്ച് ആറു മുതൽ 25 വരെയാണ് പരിശീലനം. അപേക്ഷ ഫോറത്തിനും വിശദവിവരത്തിനും ഫോൺ: 8281200673.

date