Skip to main content

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

 

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് (കീഡ്), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് പ്രോഗ്രാം ഫോര്‍ വിമന്‍) സംഘടിപ്പിക്കുന്നു.  

ഫെബ്രുവരി ആറു മുതല്‍ 17 വരെ എറണാകുളം കളമശേരിയിലുളള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങൾ, ബ്രാന്റിംഗ് ആന്‍റ് പ്രമോഷന്‍, സര്‍ക്കാര്‍ സ്കീമുകൾ, ബാങ്കുകളില്‍ നിന്നും ബിസിനസ് ലോണുകൾ, എച്ച് ആര്‍ മാനേ‍ജ്മെന്‍റ്, കമ്പനി രജിസ്ട്രേഷന്‍ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉൾപ്പെടുത്തിയിരിരക്കുന്നത്. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ 5900 രൂപയും താമസം ഇല്ലാതെ 2421 രൂപയുമാണ് പരിശീലനത്തിന്‍റെ ഫീസ്. താത്പര്യമുളളവര്‍ കീഡിന്‍റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ഫെബ്രുവരി അഞ്ചിനു മുമ്പായി ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണം. 

കൂടുതല്‍ വിവരങ്ങൾക്ക്  ഫോൺ 0484-2532890/2550322/7012376994/9605542061.

date