Skip to main content

പുഷ്‌പോത്സവം: മാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം

കണ്ണൂർ പുഷ്‌പോത്സവം-23ന്റെ ഭാഗമായി മാധ്യമങ്ങൾക്ക്  ഏർപ്പെടുത്തിയ പ്രത്യേക പുരസ്‌കാരങ്ങൾക്ക് ഫെബ്രുവരി മൂന്ന് വെള്ളി  വൈകിട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം. പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളുടെ മികച്ച വാർത്ത, സമഗ്ര കവറേജ്, വാർത്താചിത്രം എന്നിവക്കാണ് പുരസ്‌കാരം. എൻട്രികൾ ന്യൂസ് എഡിറ്റർമാർ സാക്ഷ്യപ്പെടുത്തണം. ഫെബ്രുവരി ആറിന് നടക്കുന്ന സമാപന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

date