Skip to main content

ആരാധനാലയങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ ക്യാമ്പ്

ആരാധനാലയങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ നിര്‍ബ്ബന്ധമാക്കിയ സാഹചര്യത്തില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് രജിസ്ട്രേഷന്‍ മേള നടത്തുന്നു. മാനന്തവാടി സര്‍ക്കിളില്‍ ഫെബ്രുവരി 3 ന് ബസ് സ്റ്റാന്റിന് സമീപമുള്ള വയനാട് സ്‌ക്വയര്‍ ഹോട്ടലിലും  കല്‍പ്പറ്റ സര്‍ക്കിളില്‍ ഫെബ്രുവരി 4 ന് പഴയ ഗവ.ആശുപത്രി-പോലീസ് സ്റ്റേഷന്‍ റോഡിലുള്ള ഭക്ഷ്യ സുരക്ഷാ ഓഫീസിലും ബത്തേരി സര്‍ക്കിളില്‍ ഫെബ്രുവരി 6 ന് മിനി സിവില്‍ സ്റ്റേഷനിലെ ഭക്ഷ്യ സുരക്ഷാ ഓഫീസിലുമാണ് രജിസ്ട്രേഷന്‍ ക്യാമ്പ്. സമയം രാവിലെ 10 മുതല്‍. ആരാധനാലയങ്ങളുടെ ഉത്തര വാദപ്പെട്ടവര്‍ അതത് ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ മേളയില്‍ രേഖകളുമായി ഹാജരാകണം.മാനന്തവാടി - 8943346570, കല്‍പ്പറ്റ  - 9072639570, ബത്തേരി  - 8943346570

date