Skip to main content

കണ്ടൽക്കാട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി

കണ്ടൽ വനങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ഏഴോം ഗ്രാമ പഞ്ചായത്തിൽ തണ്ണീർത്തട ദിനാചരണത്തിന് തുടക്കമായി. പഴയങ്ങാടി തീരദേശ റോഡിനു സമീപമുള്ള കണ്ടൽക്കാടുകളാണ് ഹരിത കേരളം മിഷൻ, കേരള വനം വന്യജീവി വകുപ്പ്, വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഏഴോം  ഗ്രാമ പഞ്ചായത്ത് എന്നിവ ചേർന്ന് ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷനായി. റൂറൽ എസ്.പി ഹേമലത മുഖ്യാതിഥിയായി. കണ്ണൂർ ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ പി കാർത്തിക്ക് പദ്ധതി വിശദീകരണം നടത്തി. ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ  ഇ. കെ സോമശേഖരൻ, അസി. ഫോറസ്റ്റ് കൺസർവേറ്റർ എം രാജീവൻ, സ്ഥിരം സമിതി അധ്യക്ഷൻ പി കെ വിശ്വനാഥ്, വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ സംസ്ഥാന ഫെസിലിറ്റേറ്റർ എം.രമിത്ത് എന്നിവർ സംസാരിച്ചു. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, എൻ.സി.സി. കേഡറ്റുമാർ, ഹരിത കർമ്മ സേനാ അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകണത്തിൽ പങ്കെടുത്തു.

date