Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  ഒഴിവ്

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗലം ഐ.ടി.ഐയില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വേയര്‍) തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. താത്്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഫെബ്രുവരി ആറിന് രാവിലെ 11 ന് കോഴിക്കോട്  എലത്തൂര്‍ ഐ.ടി.ഐയില്‍ (റെയില്‍വേ സ്റ്റേഷന്‍ സമീപം) നടക്കുന്ന അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് ഉത്തരമേഖലാ ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ - 0495 -2371451, 0495-2461889

date